Friday, July 27, 2007

മിത്തശ്ശിക്കഥ (Myth-ശ്ശിക്കഥ)

പുതിയ ഒരു രചനക്കു കൂടി കളം ഒരുങുന്നു.

Friday, April 6, 2007

പ്രണയത്തിന്റെ കരിമ്പന സാക്ഷ്യം

തത്തമംഗലത്ത് ഞാന്‍ താമസിച്ചിരുന്ന വീടിനടുത്ത് കൂടി ഒഴുകുന്ന പുഴയുടെ പേര് “ശോകനാശിനിപ്പുഴ “എന്നാണ് എന്ന് ചെറുപ്പത്തില്‍ എനിക്കു അറിയില്ലായിരുന്നു.
ചിറ്റൂര്‍ ഗവ: കോളേജ്, തത്തമംഗലം ഓട്ടുകമ്പനി,പുഴക്കു കുറുകെ തകര്‍ന്നു കിടക്കുന്ന പാലം, ഓട്ടുകമ്പനി യില്‍ നിന്ന് പുഴയിലേയ്ക്ക് തള്ളിയ ഓടിന്റെ അവശിഷ്ടങള്‍ കുന്നുകൂടി കിടക്കുന്ന ശോകനാശിനിപ്പുഴയുടെ കരകള്‍, വലിയ ഒരു അരളി മരം..പുഴയ്ക്ക് അക്കരെ ശ്മശാനം,അങനെ പോകുന്നു ആ ഓര്‍മ്മകള്‍. വാടക വീടാണെങ്കിലും ഞാന്‍ ഒരുപാടു ഇഷ്ടപ്പെട്ടിരുന്ന ഇടം ആയിരുന്നു നെല്ലിയാന്‍പതി മലനിരകളുടെ ദൂരക്കാഴ്ചകിട്ടുന്ന തത്തമംഗലം.സന്ധ്യാ നേരത്ത് ആകാശം ചുവപ്പണിയുമ്പോള്‍, ഒറ്റക്ക് നിവര്‍ന്നു നില്‍ക്കുന്ന് കരിമ്പനകളുടെ ഏകാന്തത വല്ലാത്തൊരു ഭാവം എന്റെകുട്ടിക്കാലത്തിനു നല്‍കിയിട്ടുണ്ട്. തമിഴ് കലര്‍ന്ന സംഭാഷണവുമായി പക്കനാരന്‍ എന്ന ആട്ടിടയന്‍ എന്നോട് ചങാത്തം കൂടുന്നത് ഈ കാലത്താണു.
60-65 വയസ്സുള്ള പക്കനാരന്‍ എന്റെ ചങാതി ആയത് എന്തുകൊണ്ടാണെന്നു എനിക്ക് ഇന്നും അറിയില്ല. എന്റെ സാമൂഹ്യപാ0 പുസ്തകത്തിലെ മനുഷ്യ പരിണാമചക്രം ചി ത്രീകരിച്ചിരിക്കുന്ന്‍ ഭാഗത്ത് ഒന്നാമത്തെ കുരങനില്‍ നിന്നും അവസാനത്തെ മനുഷ്യക്കുരങില്‍ എത്തുന്ന ആചിത്രം പോലെ ആയിരുന്നു പക്കനാരന്റെ രൂപവും നടത്തവും. അതുകൊണ്ടാവാം പക്കനാരന്‍ എനിക്കു അപരിചിതന്‍ ആയിട്ടു തോന്നിയില്ല. പക്കനാരന്‍ ഒരു തോര്‍ത്ത് മാത്രം ഉടുത്ത് ആണ് ആടുകള്‍ക്കൊപ്പം നടക്കുന്നതു ,മാത്രമല്ല പക്കനാരന്റെ ഒരു കാല് ഇംഗ്ലീഷ് അക്ഷരമാലയിലെ “എസ്” പോലെ വളഞ്ഞിട്ടാണ് ,ആ കാലിന്റെ സ്വാധീനത്തിനു വേണ്ടി ഒരു മുളവടി പക്കനാരന്‍ കൊണ്ടു നടക്കാറുണ്ട്.
നാട്ടുകാര്‍ അടക്കം പറയുമായിരുന്നു “പക്കനാരന്‍ ഒടിയനാ ....ഒടിയന്‍”
മൂവന്തി നേരത്ത് ആകാശത്തേയ്ക്ക് നോക്കി ചിലപ്പോഴൊക്കെ ഉറക്കെ പാടാറുണ്ട് പക്കനാരന്‍.
കരിമ്പന ക്കള്ള് ചെത്താന്‍ ദൂരെ നിന്നും പോലും പക്കനാരനെ തേടി ഷാപ്പു മുതലാളിമാര്‍ ആളെ അയക്കു മായിരുന്നു. കാരണം എത്ര ഉയരത്തിലുള്ള പനയും അനാ‍യാസം പക്കനാരന്‍ കയറു മായിരുന്നു. അന്ന് പക്ഷെ പക്കനാര്ന്റെ കാലിനു അപകടം സംഭവിച്ചിട്ടില്ല.നിലമ്പൂരു നിന്നും പക്കനാരന്‍ നീലിയെ കണ്ടെത്തിയതിനു ശേഷമാണ് പക്കനാരന്റെ ജീവിതം മാറ്റി മറിച്ച ആ സംഭവം ഉണ്ടായത്. പ്രണയത്തിന്റെ കരിമ്പനക്കാറ്റില്‍ തകര്‍ന്നത് പക്കനാരന്റെ സ്വപ്നമായിരുന്നു.
2
പക്കനാരന്റെ കല്ല്യാണം ആദ്യം ഉറപ്പിച്ചത് പാലക്കാട് കണ്ണാടി യില്‍ ഉള്ള “വെള്ള“ യുമായി ആയിരുന്നു. കല്ല്യാണം വിളിക്കുന്നവരുടെ കൂട്ടത്തില്‍ “നെലമ്പൂരുള്ള”അകന്ന ബന്ധത്തിലെ “കരിപ്പ്യെ “ വിളിച്ചില്ല എന്ന് തേയിത്തള്ള യാണ് കണ്ടെത്തിയത്. സമ്മന്തത്തിന് രണ്ടീസം മുന്‍പ് കരിപ്പ്യെ വിളിക്കാന്‍ പക്കനാരന്‍ നിലമ്പൂരുക്ക് പോയതാണ് ,പിന്നീട് മുഹൂര്‍ത്തം ആയിട്ടും പക്ക്നാരന്‍ തത്തമംഗലത്ത് എത്തിയില്ല. അന്വേഷിച്ച് ചെന്നവര്‍ക്ക് അറിയാന്‍ കഴിഞ്ഞത് കരിപ്പ്യെടെ മോള് നീലിക്ക് പക്കനാരന്‍ പൊടവ കൊടുത്ത് നിലമ്പൂരെ കുടിയില്‍ കൂടി എന്നാണ്...
(തുടരും ..)
3

നീലി യുമായുള്ള കല്ല്യാണത്തി നു ശേഷം പാലക്കാട്ട് കരിമ്പനക്കള്ളിനു 75 പൈസ കൂടി. ഈ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ തത്തമംഗലത്ത് ലോക്കല്‍ കമ്മ്റ്റി സെക്രട്ടറി ചെന്താമര വിളിച്ച യോഗത്തില്‍ പങ്കെടുത്ത പലരും പക്കനാരന്റെ ചതിയില്‍ പ്രതിഷേധിചു പ്രമേയം പാസ്സാക്കണം എന്നു ഉറക്കെ വിളിച്ചു പറഞു.
താനൊരു പെറ്റി ബുര്‍ഷ്വ ആയത് അറിയാതെ നെലമ്പൂരും ചന്തക്കുന്നും ഒക്കെ പക്കനാരന്‍ വിരുന്നു നടക്കുകയായിരുന്നു. നീലിയെ പോയ ജന്മത്തില്‍ തന്നെ കല്യാണം കഴിച്ചിരുന്നോ എന്നുവരെ പക്കനാരന്‍ സംശയിച്ചു പോയി. അത്രമാത്രം അഗാധമായി പക്കനാരന്‍ ക

Saturday, March 31, 2007

മഴ

മഴ..
കണക്ക് മാഷിന്റെ ചൂരല്‍ വേദനയാണു.
അമ്മയുടെ സ് നേഹ മാണ്..
സഖിയുടെ ആലിംഗനമാണ്...

സത്യം ഇതൊന്നും അല്ല...

വ്യാസ കോളേജിലെ നീണ്ട വരാന്തകള്‍ പലപ്പോഴും നിഴലും വെളിച്ചവും കലര്‍ന്ന് ഒരു കൊളാഷ് സ്രിഷ്ടിക്കുന്നു. അതിമോഹനം എന്നു വിശേഷിപ്പിക്കാവുന്ന ആ കാഴ്ച് യുടെ ഏതോ ഒരു ഇടവേളയില്‍ ആകാശ നീല നിറമുള്ള ചുരിദാര്‍ അണിഞ ഒരു പെണ്‍കുട്ടി മുഖം തരാതെ കടന്നു പോയോ..?

അവളെ തേടിയുള്ള എന്റെ യാത്രകള്‍ ഇന്നുവരെ ഒരു സഞ്ചാരസാഹിത്യ ക്രിതിയിലും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചില്ല ..ചീഞ്ഞ മുട്ടയുടെ മാത്രം മണമുള്ള കെ മിസ്ട്രി ലാബിനടുത്ത് നിന്നും ആണ് ആദ്യം ആ രൂപം കാണുന്നത് ..പിന്നീട് ഒരിക്കല്‍പോലും ആ ആകാശ നീലിമ കണ്ടില്ല്ല..

ആരായിരിക്കും അവള്‍ ...?

കാന്റീനിലെ ചര്‍ച്ചയില്‍ ഈ വിഷയം വന്നപ്പോള്‍ ,കണക്കുകള്‍ കൊണ്ട് കസര്‍ത്ത്കാട്ടി..ശിവനും വിനോദും ഓരോ ക്ലാസ്സിലെയും കുട്ടികളെ നിരത്തി നിര്‍ത്തി ഇതാണു ഇതാണു എന്നു പറഞ്ഞു. പക്ഷെ എന്റെ മനസ്സുപറഞ്ഞു സത്യം ഇതൊന്നുമല്ല എന്ന്.

ദിവസങള്‍ നൂലു പൊട്ടിയ പുസ്തകത്താളുകള്‍ പോലെ പറന്ന് നടന്നു.തിരിച്ചു വരാതെ. ഒരുദിനം സ്വന്തം ക്ലാസ്സിലെ ആരവങള്‍ക്ക് ഒടുവില്‍, ആകാശനീലിമ നിറയെ ഏറ്റുവാങിയ ആ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ അതുവരെ ക്ലാസ്സില്‍ വരാതെ നടന്നതിനു ലജ്ജതോന്നി...